Spread the love

തിരുവനന്തപുരം: ഖരമാലിന്യ സംസ്കരണത്തിൽ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ കേരളത്തിലെ എല്ലാ വീടുകൾക്കും സ്ഥാപനങ്ങൾക്കും ക്യുആർ നൽകും. ഹരിത കേരള കർമ്മ സേനാംഗങ്ങൾ ഓരോ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഖരമാലിന്യത്തിന്റെ ആകെ അളവ്, വേർതിരിച്ച കണക്കുകൾ മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ തത്സമയം കോഡ് വഴി രേഖപ്പെടുത്തും. വാർഡ് പ്രതിനിധി മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്ക് എപ്പോൾ വേണമെങ്കിലും ഇത് പരിശോധിക്കാം.

ശുചിത്വമിഷന്‍റെയും ഹരിത കേരള മിഷന്‍റെയും സഹായത്തോടെ മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള തീവ്രശ്രമത്തിലേക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് കടക്കുകയാണ്. കോഡ് അവതരിപ്പിക്കുന്നതിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് സംസ്കരണ സംവിധാനങ്ങൾ ആസൂത്രണം ചെയ്യാനും പോരായ്മകൾ പരിഹരിക്കാനും കഴിയുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരനും ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി ബാലഭാസ്കറും പറഞ്ഞു.

By newsten