കൊച്ചി: തൊപ്പി ധരിച്ചതിനെ ചോദ്യം ചെയ്തതിന് പ്രിൻസിപ്പാളിനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർത്ഥി. ചുമരിൽ ചേർത്ത് നിർത്തി പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പാളിനെ മർദ്ദിക്കുകയായിരുന്നു. മലയാറ്റുരിലെ ഒരു സ്‌കൂളിലാണ് സംഭവം.
തൊപ്പി ധരിച്ച് വന്നത് പ്രിൻസിപ്പാൾ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്.തുടർന്ന് പ്രിൻസിപ്പാളിനെ വിദ്യാർത്ഥി മർദ്ദിച്ചു. ഇവരെ തടയാനെത്തിയ മറ്റ് അധ്യാപകരെയും വിദ്യാർത്ഥി ഭീഷണിപ്പെടുത്തി.
പ്രിൻസിപ്പാളിന്‍റെ മുഖത്തും കണ്ണിലും ഗുരുതരമായി പരിക്കേറ്റു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രിൻസിപ്പാൾ ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.