Spread the love

വിജയദശമി ദിനത്തിൽ ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുട്ടികളുടെയും നല്ല ഭാവിക്കായി പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. “ഇന്ന് ആദ്യാക്ഷരങ്ങൾ കുറിക്കുന്ന എല്ലാ കുട്ടികളുടെയും നല്ല ഭാവിക്കായി എന്‍റെ പ്രാർത്ഥനകൾ. വിജയദശമി ആശംസകൾ,” താരം കുറിച്ചു.

ഇന്ന്, ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് അറിവിന്‍റെ ആദ്യാക്ഷരം കുറിക്കുന്നത്. ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും വിപുലമായ വിദ്യാരംഭ ചടങ്ങുകൾ ക്രമീകരിച്ചിട്ടുണ്ട്. പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പ്രമുഖർ കുട്ടികളെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തും. നൃത്തം ഉൾപ്പെടെയുള്ള കലാരൂപങ്ങൾക്കും ഇന്ന് വിദ്യാരംഭമുണ്ട്.

By newsten