Spread the love

ന്യൂയോർക്ക്: മത്തങ്ങ കാണാത്തവർ അധികമുണ്ടാവില്ല. എന്നാൽ, നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മത്തങ്ങയുടെ ഭാരം എത്രയായിരിക്കും? ന്യൂയോർക്കിലെ അപ്സ്റ്റേറ്റിൽ നിന്ന് വിളവെടുത്ത ഈ മത്തങ്ങ കണ്ടാൽ, ആരുടെയും കണ്ണ് തള്ളും. അത്രക്കും വമ്പനാണിവൻ. വേണമെങ്കിൽ ഒരാൾക്ക് സുഖമായി കയറി കിടന്ന് ഉറങ്ങാനുള്ള സ്ഥലം പോലും ഈ മത്തങ്ങയുടെ പുറത്തുണ്ട്.

അമേരിക്കയുടെ വിളവെടുപ്പ് ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്തിരിക്കുകയാണ് ഇപ്പോൾ ഈ മത്തങ്ങ. 2,554 പൗണ്ട് അതായത് 1158 കിലോഗ്രാമും 475 ഗ്രാമുമാണ് ഈ മത്തങ്ങയുടെ ഭാരം. യുഎസിൽ ഇതുവരെ വിളവെടുത്തതിൽ വച്ച് ഏറ്റവും ഭാരമേറിയ മത്തങ്ങ എന്ന റെക്കോർഡ് ഈ ഭീമൻ മത്തങ്ങക്ക് സ്വന്തം. 

2528 പൗണ്ട് എന്ന മുൻ ദേശീയ റെക്കോർഡാണ് ഈ ഭീമൻ മത്തങ്ങ തകർത്തത്. ഭീമൻ മത്തങ്ങ കാണാൻ താൽപ്പര്യമുള്ളവർക്ക് ഫാം ഉടമകൾ അവസരം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 15 വരെ ഇത് കാർഷിക മേളയിൽ പ്രദർശിപ്പിക്കും. അതിനുശേഷം മാത്രമേ ഇത് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയുള്ളൂ.

By newsten