ബെംഗളൂരു: വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 5.85 കോടി രൂപ കണ്ടുകെട്ടി. ബെംഗളൂരു ഉൾപ്പെടെ 12 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.
92 പേർക്കെതിരെയാണ് ഇഡി കേസെടുത്തിരിക്കുന്നത്. പ്രതികളിൽ ആറുപേർ വിദേശികളാണ്. തട്ടിപ്പ് കമ്പനികൾക്ക് ചൈനീസ് ബന്ധമുണ്ടെന്നും ഇഡി കണ്ടെത്തി.
വർക്ക് ഫ്രം ഹോം മോഡലിൽ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾക്കെതിരെയായിരുന്നു ഇ.ഡി അന്വേഷണം. കീപ്പ് ഷെയർ എന്ന ആപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.