ഭോപ്പാല്‍: തുടര്‍ച്ചയായ ആറാംവട്ടവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോര്‍. ഗുജറാത്തിലെ സൂറത്തും മഹാരാഷ്ട്രയിലെ നവിമുംബൈയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ശനിയാഴ്ചയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിവര്‍ഷ ക്ലീന്‍ലിനെസ് സര്‍വേ ഫലം പ്രഖ്യാപിച്ചത്.
മാലിന്യസംസ്കരണ പ്രക്രിയയിൽ ഈർപ്പമുള്ളതും ഈർപ്പമില്ലാത്തതുമായ മാലിന്യങ്ങൾ വെവ്വേറെ ശേഖരിക്കുന്നത് സാധാരണമാണ്. എന്നാൽ ഇന്ദോറിൽ, മാലിന്യങ്ങൾ ആറ് വിഭാഗങ്ങളായി വേർതിരിച്ച് മാലിന്യ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നു. മാലിന്യം ശേഖരിക്കുന്ന സ്ഥലത്ത് വച്ച് തന്നെയാണ് ഈ വേർതിരിവ് നടക്കുന്നത്.
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇന്ദോറിലെ ജനസംഖ്യ 35 ലക്ഷമാണ്. ഇന്ദോറിൽ പ്രതിദിനം 1,900 ടൺ മാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 1,200 ടൺ ഈർപ്പമില്ലാത്ത മാലിന്യവും 700 ടൺ ഈര്‍പ്പമുള്ള മാലിന്യവുമാണ്.