ന്യൂഡൽഹി: റെയിൽവയർ ബ്രോഡ്ബാൻഡ് ഗാർഹിക കണക്ഷൻ ഉള്ളവർക്ക് ഇനി റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ ടെൽ വൈഫൈ സൗജന്യമായി ഉപയോഗിക്കാം.
6105 റെയിൽവേ സ്റ്റേഷനുകളിൽ റെയിൽ ടെലിന്റെ അതിവേഗ ഇന്റർനെറ്റ് സൗകര്യം ഉപയോഗപ്പെടുത്താം.
ആഗോളതലത്തിൽ ഏറ്റവും വലിയ ഏകീകൃത പൊതു വൈ-ഫൈ ശൃംഖലകളിലൊന്നാണ് റെയിൽടെൽ. ഓരോ ദിവസവും 10 ലക്ഷത്തിലധികം ഉപയോക്താക്കൾ ഇത് പ്രയോജനപ്പെടുത്തുന്നുവെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ 4.82 ലക്ഷം വരിക്കാരാണ് റെയിൽവയറിന് ഉള്ളത്.
വീട്ടിലെ ബ്രോഡ്ബാൻഡ് കണക്ഷനുകളിലൂടെ ഒ.ടി.ടി സൗകര്യം പ്രയോജനപ്പെടുത്തുന്ന അതേസമയം, റെയിൽവേ സ്റ്റേഷനുകളിലെ വൈഫൈ സൗകര്യം ഉപയോഗിച്ചും ഒ.ടി.ടി കാണാം. 14 ഒ.ടി.ടികളാണ് നിലവിൽ ബ്രോഡ്ബാൻഡ് കണക്ഷനോടൊപ്പം ലഭിക്കുക. 499 രൂപയാണ് കണക്ഷന് ഈടാക്കുക.