Spread the love

കോട്ടയം: ആലപ്പുഴയിൽ നിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി റോഡിൽ രണ്ടാം പാലത്തിന് സമീപത്തെ വീടിന്‍റെ നിലം പൊളിച്ച് പോലീസ് പരിശോധന നടത്തും. പോലീസ് സംഘം സ്ഥലത്തെത്തി. വീടിന്‍റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തതായാണ് അനുമാനം.

ആലപ്പുഴ രജിസ്ട്രേഷനുള്ള ബൈക്ക് കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരിലെ തോട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ബൈക്ക് കാണാതായ യുവാവിന്‍റേതാണെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്‍റെ മൃതദേഹം ഇവിടെയുണ്ടെന്ന് സൂചന ലഭിച്ചത്.

ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. ശാസ്ത്രീയ പരിശോധനാ സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തും.

By newsten