Spread the love

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയുടെ അപൂർണ ഭൂപടം തിരുത്തി ശശി തരൂർ. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ ഭൂപടത്തിൽ കശ്മീരിന്റെ എല്ലാ ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ആരോപണമുയർന്നിരുന്നു.

പാക്ക് അധിനിവേശ കശ്മീർ, ചൈന പിടിച്ചെടുത്ത അക്സായ് ചിൻ എന്നിവ ഭൂപടത്തിൽ ഉണ്ടായിരുന്നില്ല. സംഭവം വിവാദമായതോടെ ശശി തരൂർ പ്രകടനപത്രികയിൽ തിരുത്തൽ വരുത്തി. ശശി തരൂർ ഉച്ചയോടെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി തരൂർ രാവിലെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്കും മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കും പ്രണാമം അർപ്പിച്ചു.

By newsten