ഇടുക്കി: ഇടുക്കിയിൽ തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള കേന്ദ്രങ്ങൾ തുടങ്ങുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സ്ഥലത്തിന് പകരം സ്ഥലം കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. എ.ബി.സി സെന്ററുകളുമായി ബന്ധപ്പെട്ട പ്രത്യേക പദ്ധതികൾ സമർപ്പിക്കാൻ ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇടുക്കിയിലെ ചപ്പാത്ത്, തൊടുപുഴയിലെ കാക്കൊമ്പ്, അടിമാലി എന്നിവിടങ്ങളിൽ എസിബി സെന്ററുകൾ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ചപ്പാത്ത് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന് പകരം കുമളി, പാമ്പനാർ, ചെങ്കര എന്നിവിടങ്ങളിൽ സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മറ്റ് ബ്ലോക്കുകളിലും പരിശോധന പുരോഗമിക്കുകയാണ്.
നെടുങ്കണ്ടം, ഇടുക്കി ബ്ലോക്കുകൾക്കായി നെടുങ്കണ്ടത്ത് കണ്ടെത്തിയ സ്ഥലം മൃഗസംരക്ഷണ വകുപ്പിലെ സാങ്കേതിക സംഘം സന്ദര്‍ശിച്ച് അനുയോജ്യമാണെന്ന് റിപ്പോർട്ട് നൽകി.