തൃശൂര്‍: ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് കനയ്യ കുമാർ. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുമെന്നും അതിന്റെ ഭാഗമായാണ് ഇന്നലെ ഗുരുവായൂരിൽ പോയതെന്നും കനയ്യ കുമാർ പറഞ്ഞു. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്നവരാണ് യഥാർത്ഥ മതേതരരെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ പ്രശ്നം പാർട്ടി പരിഹരിക്കും. നിലവിലെ പ്രശ്നങ്ങൾ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാജസ്ഥാനിലെ പ്രശ്നങ്ങൾ ആശങ്കാജനകമല്ല. ഭാരത് ജോഡോ യാത്ര രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നും കനയ്യ കുമാർ പറഞ്ഞു.
ഇപ്പോൾ കോൺഗ്രസ് നേതാവായ കനയ്യ കുമാർ നേരത്തെ സി.പി.ഐയുടെ തീപ്പൊരി നേതാവായിരുന്നു. ജെഎൻയു സമരനായകൻ എന്ന നിലയിലാണ് കനയ്യ ദേശീയ രാഷ്ട്രീയത്തിൽ പ്രശസ്തനായത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നതിനിടയിലാണ് കനയ്യ കുമാർ ഗുരുവായൂർ സന്ദർശനം നടത്തിയത്.