Spread the love

മട്ടാഞ്ചേരി: സാമ്പത്തിക ഞെരുക്കം കാരണം പെൺമക്കളുടെ വിവാഹച്ചടങ്ങുകള്‍ നടത്താന്‍ കഴിയാതെ പാടുപെടുന്ന കുടുംബങ്ങൾക്ക് അത്താണിയാകുകയാണ് ഷമീറും കൂട്ടരും. ‘മഹാത്മാ സ്നേഹ അടുക്കള’ എന്നറിയപ്പെടുന്ന ഷമീറിന്‍റെ കൂട്ടായ്മ പാവപ്പെട്ട കുടുംബങ്ങളിൽ വിവാഹ വിരുന്നുകൾ ഏറ്റെടുത്ത് നടത്തും.

തീര്‍ത്തും സൗജന്യമായാണ് ഇവര്‍ വിരുന്നിനുള്ള ഭക്ഷണമെത്തിക്കുന്നത്. ഇതുവരെ, 101 വിവാഹ വീടുകളിൽ വിവാഹ വിരുന്ന് സൗജന്യമായി ക്രമീകരിച്ചിട്ടുണ്ട്. വിവാഹം ഉറപ്പിക്കുന്നവർ മുൻകൂട്ടി ഈ സംഘടനയ്ക്ക് അപേക്ഷ നില്‍കിയാല്‍, അവര്‍ അത് പരിഗണിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷമായിരിക്കും വിരുന്നിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുക.

മിക്ക വീടുകളിലും ബിരിയാണി വിളമ്പാറ്. പാർട്ടി എത്ര പേർക്ക് നൽകണമെന്ന് കുടുംബത്തിന് തീരുമാനിക്കാം. മഹാത്മ സ്നേഹ കിച്ചണിലെ വളണ്ടിയർമാർ ഇതിനുള്ള എല്ലാ വിഭവങ്ങളും എത്തിക്കും. മാത്രമല്ല, ഇത് പാചകം ചെയ്യാൻ ആളുകളെ കൊണ്ടുവരുകയും ചെയ്യും. സുമനസ്സുകളുടെ സഹായത്തോടെയാണ് വിരുന്ന് ഒരുക്കുന്നതെന്ന് കൂട്ടായ്മയുടെ നേതാവായ ഷമീര്‍ വളവത്ത് പറയുന്നു.

By newsten