Spread the love

ജയ്‍പൂര്‍: രാജസ്ഥാൻ പ്രതിസന്ധിയെക്കുറിച്ച് എഐസിസി നിരീക്ഷകരിൽ നിന്ന് റിപ്പോർട്ട് തേടി സോണിയാ ഗാന്ധി. ഓരോ എം.എൽ.എമാരുമായും സംസാരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഗെഹ്ലോട്ട് അക്ഷരാർത്ഥത്തിൽ സോണിയാ ഗാന്ധിയെ വെല്ലുവിളിക്കുകയാണെന്നാണ് നിരീക്ഷകർ പറയുന്നത്. ഇന്നലെ രാത്രി ജയ്പൂരിൽ നടന്നത് ഗെഹ്ലോട്ടിന്‍റെ തിരക്കഥയാണെന്ന് മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും സോണിയാ ഗാന്ധിയോട് പറഞ്ഞിരുന്നു.

ഇരട്ടപദവി വേണ്ടെന്ന പരസ്യപ്രസ്താവന നടത്തിയാണ് ഗെഹ്ലോട്ട് നേതൃത്വത്തെ തെറ്റിദ്ധരിപ്പിച്ചത്. ഹൈക്കമാൻഡ് വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗം അട്ടിമറിക്കുകയും സമാന്തര യോഗത്തിന് പച്ചക്കൊടി കാണിക്കുകയും ചെയ്തു. ഇന്ന് തന്നെ കാണാമെന്ന് പറഞ്ഞ ഗെഹ്ലോട്ടിനെ അജയ് മാക്കൻ നിരസിച്ചത് ഹൈക്കമാൻഡിന്‍റെ ശക്തമായ പ്രതിഷേധത്തിന്‍റെ വ്യക്തമായ സൂചനയാണ്. പ്രവർത്തക സമിതി അംഗങ്ങൾക്ക് പുറമെ എ.ഐ.സി.സി നിരീക്ഷകരും ഗെഹ്ലോട്ടിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സമാന്തര യോഗത്തിൽ പങ്കെടുത്ത എംഎൽഎമാർക്കെതിരെയും നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. രാജസ്ഥാനിൽ നടന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് അജയ് മാക്കൻ മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചു. 

By newsten