തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളിൽ നിന്നും സി.സി. ടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചുമാണ് തീരുമാനം.
ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് 281 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ കേസുകളും അറസ്റ്റുകളും ഉണ്ടാകും. പൊതുമുതൽ നഷ്ടവും കെ.എസ്.ആർ.ടി.സിക്കും പൊതുമരാമത്ത് വകുപ്പിനുമുണ്ടായ നഷ്ടവും വിലയിരുത്തി കോടതിയിൽ സമർപ്പിക്കും. കഴിഞ്ഞ ദിവസം നടന്ന അക്രമം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വിഷയം വിശദമായ പരിശോധനയിലാണ്.