Spread the love

ഡെറാഡൂൺ: ബിജെപി നേതാവിന്‍റെ മകനും സംഘവും കൊലപ്പെടുത്തിയ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം സംസ്കരിക്കാൻ അങ്കിത ഭണ്ഡാരിയുടെ കുടുംബം വിസമ്മതിച്ചു. അന്വേഷണത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്നും കുടുംബം പറഞ്ഞു. സംസ്കാരം നിർവഹിക്കാൻ അങ്കിതയുടെ കുടുംബത്തെ അനുനയിപ്പിക്കാൻ അധികൃതർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

“പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാതെ മൃതദേഹം സംസ്കരിക്കില്ല.അവളെ മർദ്ദിച്ച് നദിയിലേക്ക് വലിച്ചെറിഞ്ഞു എന്ന താൽക്കാലിക റിപ്പോർട്ട് ഞങ്ങൾ കണ്ടു. അന്തിമ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്,” അങ്കിതയുടെ സഹോദരൻ അജയ് സിംഗ് ഭണ്ഡാരി പറഞ്ഞു. 

മാത്രമല്ല, മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പുൽകിത് ആര്യയുടെ റിസോർട്ട് പൊളിക്കുന്നതിലും കുടുംബം സംശയം പ്രകടിപ്പിച്ചു. പ്രധാന തെളിവുകൾ ലഭിക്കേണ്ട റിസോർട്ട് പൊളിച്ചുനീക്കിയത് തെളിവ് നശിപ്പിക്കാനാണെന്നാണ് ആരോപണം. മുതിർന്ന ബി.ജെ.പി നേതാവിന്‍റെ മകൻ കേസിലെ മുഖ്യപ്രതിയായതിനാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആരോപിക്കുന്നു. കേസിന്‍റെ വിചാരണ അതിവേഗ കോടതിയിൽ കേൾക്കണമെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

By newsten