മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ കരുതല്‍ സൈന്യത്തോട് യുദ്ധത്തിന് തയ്യാറെടുക്കാനായി അണിനിരക്കാന്‍ നിര്‍ദേശം നല്കി. റഷ്യ-ഉക്രൈൻ യുദ്ധം ഏഴ് മാസത്തോളമായ സാഹചര്യത്തിൽ യുദ്ധഭൂമിയിൽ അജയ്യത നഷ്ടപ്പെട്ടതോടെയാണ് റഷ്യയുടെ ഈ നീക്കം.
യുദ്ധത്തിനുള്ള തയ്യാറെടുപ്പിനായി മൂന്ന് ലക്ഷത്തോളം റിസർവ് സൈനികരോട് അണിചേരാന്‍ അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
“ഇതൊരു മണ്ടത്തരമല്ല, ഞങ്ങളുടെ പ്രദേശം സംരക്ഷിക്കാനുള്ള എല്ലാ സന്നാഹങ്ങളും നടത്തും”, യുദ്ധപ്രഖ്യാപനത്തിന് ശേഷം പുടിൻ പാശ്ചാത്യ ശക്തികൾക്ക് മുന്നറിയിപ്പ് നൽകി.