ഭാരതി എയർടെൽ ഈ മാസം തന്നെ രാജ്യത്ത് 5 ജി സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നോക്കിയ, എറിക്സൺ, സാംസങ് തുടങ്ങിയ ടെക്നോളജി സേവന ദാതാക്കളുമായി കമ്പനി കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്.
ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിലാണ് 5ജി സേവനം ആദ്യം ആരംഭിക്കുക. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചായിരിക്കും പ്രഖ്യാപനം.
3.5 ജിഗാഹെർട്സ്, 26 ജിഗാഹെർട്സ് ബാൻഡുകൾക്കായി 43,084 കോടി രൂപയാണ് എയർടെൽ മുടക്കുന്നത്. 24,740 മെഗാഹെർട്സിനായി 88,078 കോടി രൂപ മുടക്കിയ റിലയൻസ് ജിയോയാണ് ലേലത്തിൽ ഒന്നാമതെത്തിയത്.