കാന്‍സസ്: ഓഗസ്റ്റ് 2 ന് നടന്ന വോട്ടെടുപ്പിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ നിലനിർത്തണമെന്ന് കാൻസസ് തീരുമാനിച്ചു.
ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനാ വിരുദ്ധമാണെന്ന് ജൂണിൽ സുപ്രീം കോടതി വിധിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ സംസ്ഥാനം വോട്ടിലൂടെ അവകാശം നിലനിർത്താൻ തീരുമാനിക്കുന്നത്. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവർക്ക് ഇത് വലിയ വിജയമാണെന്ന് അഭിഭാഷകർ അവകാശപ്പെട്ടു.