Spread the love

ന്യൂഡല്‍ഹി: 2024ഓടെ ഇന്ത്യയുടെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ അമേരിക്കയുടേതിന് സമാനമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ബുധനാഴ്ച രാജ്യസഭയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. 2024ന് മുമ്പ് 26 ഗ്രീൻ എക്സ്പ്രസ് ഹൈവേകൾ നിർമ്മിക്കുമെന്നും ഇത് യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നും ഗഡ്കരി അവകാശപ്പെട്ടു.

ഹൈവേകൾ വന്നാൽ, ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കും, ഡൽഹിയിൽ നിന്ന് ഹരിദ്വാറിലേക്കും, ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്കും ഏകദേശം രണ്ട് മണിക്കൂർ മാത്രമേ എടുക്കൂ. ഡൽ ഹിയിൽ നിന്ന് ചണ്ഡിഗഡിലേക്ക് മരണ്ടര ണിക്കൂറും ഡൽഹിയിൽ നിന്ന് അമൃത്സറിലേക്ക് 4 മണിക്കൂറും ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് 12 മണിക്കൂറും എടുക്കും. എൻഎച്ച്എഐയുടെ ഫണ്ട് ലഭ്യതയെ കുറിച്ചുള്ള ചോദ്യോത്തരവേളയിൽ കോൺഗ്രസ് എംപി രാജീവ് ശുക്ലയോട് മറുപടി പറയുകയായിരുന്നു മന്ത്രി. 26 ഹരിത ഹൈവേകളാണ് സർക്കാർ നിർമ്മിക്കുന്നത്. 2024 ആകുമ്പോഴേക്കും ഇന്ത്യയുടെ റോഡ് അടിസ്ഥാനസൗകര്യങ്ങൾ അമേരിക്കയ്ക്ക് തുല്യമാകും. ഫണ്ടിന് ഒരു കുറവുമില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

By newsten