ജെൻഡർ ന്യൂട്രൽ യൂണിഫോമിനെക്കുറിച്ച്, ഡോ. എം. കെ മുനീറിന്റെ പരാമര്‍ശങ്ങള്‍ക്കിടെയിൽ വസ്ത്രസ്വാതന്ത്ര്യത്തെ കുറിച്ച് എം.എം അക്ബറിന്റെ ലേഖനം. ‘ജെന്‍ഡര്‍ ന്യൂട്രല്‍ എതിര്‍പ്പെന്തുകൊണ്ട്’ തലക്കെട്ടോടെയാണ് ചന്ദ്രിക ദിനപ്പത്രത്തിൽ വന്ന ലേഖനത്തിൽ ഇസ്ലാമിക പ്രബോധകനും പ്രഭാഷകനുമായ എംഎം അക്ബര്‍ നിലപാട് വ്യക്തമാക്കിയത്.
ലേഖനത്തിന്‍റെ പൂർണ്ണരൂപം;
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെക്കുറിച്ച ഡോ: എം. കെ. മുനീറിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണല്ലോ. വിദ്യാര്‍ത്ഥികളുടെ വസ്ത്രസ്വാതന്ത്ര്യത്തിനെതിരെയുള്ള എതിര്‍പ്പയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ പലരും വളച്ചൊടിക്കുന്നത്. ആറാം നൂറ്റാണ്ടിലെ മാനസികാവസ്ഥ വെച്ചുകൊണ്ടുള്ളതാണ് ഇത്തരം പരാമര്‍ശങ്ങള്‍ എന്ന് പ്രാസ്താവിക്കുന്നതോടെ മതത്തെ പ്രതിക്കൂട്ടിലാക്കാമെന്ന് കരുതുന്നവരുമുണ്ട്. വിഷയത്തിന്റെ കാതല്‍ കാണാതെയുള്ളതാണ് ഇത്തരം പ്രതികരണങ്ങള്‍. ജെന്‍ഡര്‍ന്യൂട്രല്‍ യൂണിഫോമിനോട് ഉയരുന്ന എതിര്‍പ്പ് ഏതെങ്കിലും ഒരു വസ്ത്രത്തോടുള്ള എതിര്‍പ്പല്ല; പെണ്ണ് പാന്റുടുക്കുന്നതും പുരുഷന്‍ പാവാടയിടുന്നതും ഉള്‍ക്കൊള്ളാന്‍ സമൂഹത്തില്‍ ചിലര്‍ക്ക് കഴിയാത്തതാണ് ആണ്‍- പെണ്‍ ഭേദമില്ലാത്ത യൂണിഫോം അടിച്ചേല്‍പ്പിക്കുന്നതിനോട് പുറം തിരിഞ്ഞു നില്‍ക്കാന്‍ അവരെ പ്രേരിപ്പിക്കുന്നത് എന്ന വിലയിരുത്തല്‍ വിഷയത്തിന്റെ മര്‍മ്മം കാണാതെയുള്ളതാണ്.