ചംബ: കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിലെ കോട്ടി പാലത്തിന് സമീപം മലയിടിഞ്ഞ് വീണു. പാറക്കെട്ടുകൾ നിറഞ്ഞ ബലേയ്-കോട്ടി റോഡിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
നേരിയ വിള്ളലുണ്ടെന്ന് മനസ്സിലായതോടെ ആളുകൾ മാറിനിന്നു. സെക്കൻഡുകൾക്കുള്ളിൽ, പാറക്കല്ലുകൾ വളരെ തീവ്രതയോടെ വെള്ളത്തിലേക്ക് വീണു. പാലത്തിൽ നിന്നിരുന്നവർ ഓടി രക്ഷപ്പെട്ടു.
ഹിമാചൽ പ്രദേശിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കുളു, മണ്ഡി, സോളൻ, ലാഹൗൾ, ചംബ, സ്പിതി എന്നിവിടങ്ങളിൽ ഉൾപ്പെടെ 36 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്.