ഇടുക്കി: സംസ്ഥാനത്തെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ അഞ്ച് ഡാമുകളിൽ ജാഗ്രതാ നിർദേശം നൽകി. പൊൻമുടി, കല്ലാർകുട്ടി, ഇരട്ടയാർ, പാംബ്ല, കണ്ടള, മൂഴിയാർ, പെരിങ്ങൽക്കുത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതുവരെ 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ അരുവിക്കര, പേപ്പാറ, നെയ്യാർ ഡാമുകളുടെയും പത്തനംതിട്ടയിലെ മണിയാർ, മൂഴിയാർ ഡാമുകളുടെയും ഇടുക്കിയിലെ പൊൻമുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, മലങ്കര ഡാമുകളുടെയും ഷട്ടറുകളാണ് ഉയർത്തിയത്.
മിന്നൽ പ്രളയം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് ഡാമുകൾ പെട്ടെന്ന് നിറയുന്നത് ഒഴിവാക്കാനാണ് നീക്കം. എറണാകുളത്തെ ഭൂതത്താൻകെട്ട്, ചിമ്മിനി, പീച്ചി, പെരിങ്ങൽക്കുത്ത്, തൃശൂരിലെ പൂമല, പാലക്കാട്ടെ മലമ്പുഴ, ശിരുവാണി, കാഞ്ഞിരംപുഴ, മംഗലം, കാരാപ്പുഴ, അഴീക്കോട് കുറ്റ്യാടി അണക്കെട്ട്, കണ്ണൂരിലെ പഴശ്ശി ഡാം എന്നിവയുടെ ഷട്ടറുകളാണ് ഉയർത്തിയത്. നേരത്തെ കക്കയം ഡാമിന്‍റെ ഷട്ടറുകളും ഉയർത്തിയിരുന്നു.