വാഷിങ്ടണ്‍: തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ ഒരു നൊബേൽ സമ്മാനമെങ്കിലും അർഹിക്കുന്നുണ്ടെന്ന് അമേരിക്ക.
ഉക്രേനിയൻ ധാന്യ കയറ്റുമതി കരാറിന്റെ മധ്യസ്ഥനായി പ്രവർത്തിച്ചുകൊണ്ടുളള ശ്രമങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്യപ്പെടാൻ എർദോഗൻ അർഹനാണെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തുര്‍ക്കിയിലെ എര്‍ദോഗന്റ് വിജയം എന്ന പേരിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് യു.എസിന്റെ മുന്‍ ഡിഫന്‍സ് അണ്ടര്‍ സെക്രട്ടറിയായ ഡോവ് എസ്. സക്കെയിമിന്റെ പ്രതികരണം.