ചാൾസ് രാജകുമാരൻ സ്ഥാപിച്ച ചാരിറ്റബിൾ ഫണ്ട് (പിഡബ്ല്യുസിഎഫ്) കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്‍റെ കുടുംബത്തിൽ നിന്ന് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ട്.
ചാൾസ് രാജകുമാരൻ ലണ്ടനിൽ അൽ-ഖ്വയ്ദ സ്ഥാപകന്‍റെ അർദ്ധ സഹോദരൻ ബക്കറുമായി കൂടിക്കാഴ്ച നടത്തുകയും 1 മില്യണ്‍ ബ്രിട്ടീഷ് പൗണ്ട് കൈപ്പറ്റുകയും ചെയ്തെന്നാണ് റിപ്പോർട്ട്. എന്നാൽ രാജകുടുംബത്തിലെ പല ഉപദേഷ്ടാക്കളും പണം തിരികെ നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇക്കാര്യത്തിൽ രാജകുമാരന് വ്യക്തിപരമായി പങ്കുണ്ടെന്ന റിപ്പോർട്ടുകൾ രാജകുമാരന്‍റെ ഓഫീസ് നിഷേധിച്ചു. ചാരിറ്റിയുടെ ട്രസ്റ്റിമാർ മാത്രമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത്. വിഷയം തെറ്റായി ചിത്രീകരിക്കുകയാണെന്ന് ക്ലാരൻസ് ഹൗസ് വക്താവ് പറഞ്ഞു.