Spread the love

കോട്ടയം: കനത്ത മഴയിലും മണ്ണിടിച്ചിലിലും കോട്ടയം ഇലവിഴപൂഞ്ചിറയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. വിനോദസഞ്ചാരികൾ മേച്ചാൽ പള്ളിയിൽ അഭയം പ്രാപിച്ചിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രക്ഷാപ്രവർത്തനത്തിനായി പൊലീസിനെയും അഗ്നിശമന സേനയെയും വിന്യസിച്ചിട്ടുണ്ട്. കല്ലും ചെളിയും വഴിയിൽ അടിഞ്ഞുകൂടിയതിനാൽ യാത്ര തടസ്സപ്പെട്ടു.

കനത്ത മഴയെ തുടർന്ന് തീക്കോയി വാഗമൺ റോഡിൽ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചു. തീക്കോയിൽ നിന്ന് വാഹനം കടന്നുപോകാൻ നിലവിൽ അനുവാദമില്ല. വഴിക്കടവ് ചെക്ക് പോസ്റ്റും ഉപരോധിച്ചിട്ടുണ്ട്. കനത്ത മഴ തുടരുമ്പോൾ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള അപകടങ്ങൾ നിലനിൽക്കുന്നതിനാൽ ഗതാഗതം നിലച്ചിരിക്കുകയാണ്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. കനത്ത മഴയിൽ മലപ്പുറം, കൊല്ലം ജില്ലകളിൽ രണ്ട് പേർ മരിച്ചു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വ്യാപകമായി മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

By newsten