പൊലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് നടത്തുന്ന ഓൺലൈൻ അദാലത്തിലേയ്ക്ക് ഓഗസ്റ്റ് 5 വരെ പരാതി നൽകാം. അദാലത്ത് ഓഗസ്റ്റ് 17ന് നടക്കും. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച്, ടെലികമ്യൂണിക്കേഷൻസ്, ക്രൈംബ്രാഞ്ച്, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, കേരള പോലീസ് അക്കാദമി, പോലീസ് ട്രെയിനിംഗ് കോളേജ്, റെയിൽവേ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസുകാർക്ക് പരാതി നൽകാൻ അവസരം ലഭിക്കും.
പോലീസ് ഉദ്യോഗസ്ഥരുടെ പങ്കാളികൾക്കും പരാതി നൽകാം. പരാതികൾ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാം. മേലുദ്യോഗസ്ഥൻ മുഖേനയല്ലാതെ, നേരിട്ട് പരാതി നൽകാൻ പൊലീസുദ്യോഗസ്ഥർക്ക് കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ നൽകണം. എസ്പിസി ടോക്ക്സ് വിത്ത് കോപ്പ്സ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ സർവ്വീസിൽ ഉളളതും, വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ സർവ്വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികൾ പരിഗണിക്കും.