കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കെതിരായ നടപടികൾ ശക്തമാക്കി റനിൽ വിക്രമസിംഗെ സർക്കാർ. റനിൽ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ രാജ്യത്ത് നടപടികൾ ശക്തമാക്കി.
ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയായ ഫ്രണ്ട്ലൈൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ഓഫീസിൽ വെള്ളിയാഴ്ച പോലീസ് റെയ്ഡ് നടത്തി.
സംഘത്തിന് സെർച്ച് വാറണ്ട് ഇല്ലായിരുന്നെന്നും സിവിൽ വസ്ത്രം ധരിച്ച് ഓഫീസിലെത്തിയ സംഘത്തിൽ ഒരാൾ മാത്രമാണ് പോലീസ് യൂണിഫോം ധരിച്ചിരുന്നതെന്നും ഫ്രണ്ട് ലൈൻ സോഷ്യലിസ്റ്റ് പാർട്ടി വക്താവ് ദുമിന്ദ നാഗാമുവ പറഞ്ഞു.