പാക്കിസ്ഥാൻ: വിദേശനാണ്യ ശേഖരത്തിലെ ഇടിവും വിലക്കയറ്റവും പാകിസ്ഥാനെ ശ്രീലങ്കയുടെ വഴിക്ക് നയിക്കുന്നു. പാകിസ്ഥാനിലെ സെൻട്രൽ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശനാണ്യ ശേഖരത്തിലെ ഇടിവ് രാജ്യത്തിന്റെ ഇറക്കുമതിയെ ബാധിക്കും.
ഈ വർഷം ജൂൺ 17 വരെ 8.24 ബില്യൺ ഡോളറാണ് പാകിസ്താന്റെ വിദേശനാണ്യ ശേഖരം. സമീപഭാവിയിൽ നോക്കിയാൽ രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അവശ്യസാധനങ്ങളല്ലാത്തവ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ സർക്കാരിന് നിർദേശം നൽകി. അതേസമയം, ഇന്ധന വില വർദ്ധനവും രാജ്യത്തിന് വെല്ലുവിളിയാണ്. ഇത് രാജ്യത്തിന്റെ തന്നെ ഊർജ്ജ സുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുന്നു.