Spread the love

ന്യൂഡൽഹി: ബെംഗളൂരു സ്ഫോടനക്കേസിൽ പുതിയ ആവശ്യവുമായി കർണാടക സുപ്രീം കോടതിയിൽ. പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ പുതിയ തെളിവുകൾ പരിശോധിക്കാൻ വിചാരണക്കോടതിക്ക് നിർദേശം നൽകണമെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതിൽ ഫോൺ റെക്കോർഡിംഗും ഉൾപ്പെടുന്നു. കർണാടക സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ച് കേസിന്‍റെ അന്തിമ വാദം കേൾക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. 21 പ്രതികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പുതിയ തെളിവുകൾ പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യം കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് വിധി.

By newsten