Spread the love

യുക്രൈൻ: മധ്യ യുക്രൈൻ നഗരമായ ക്രോപിവ്നിറ്റ്സ്കിക്ക് നേരെ റഷ്യൻ ആക്രമണം. നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി ഫ്ലൈറ്റ് അക്കാദമിയിലുണ്ടായ മിസൈൽ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അക്കാദമിയിലെ ഹാംഗറുകളിൽ രണ്ട് മിസൈലുകൾ പതിച്ചതായി കിറോവോഹ്രാദ് മേഖലയിലെ ഗവർണർ ആൻഡ്രി റൈക്കോവിച്ച് പറഞ്ഞു. പരിക്കേറ്റവരിൽ 12 സൈനികരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. രണ്ട് സിവിലിയൻ വിമാനങ്ങൾക്കും ഒരു എഎൻ -26 വിമാനത്തിനും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. റിപ്പോർട്ടിനെക്കുറിച്ച് റഷ്യ പ്രതികരിച്ചിട്ടില്ല.

By newsten