ചെന്നൈ: 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിൽ നിന്ന് അവസാന നിമിഷം പാകിസ്ഥാൻ പിൻമാറി. ടീം ഇന്ത്യയിൽ എത്തിയ ശേഷമാണ് ടൂർണമെന്‍റ് ഒഴിവാക്കാൻ തീരുമാനിച്ചത്. ഒളിമ്പ്യാഡിന്‍റെ ഭാഗമായി കശ്മീരിലൂടെ നടത്തിയ ദീപശിഖ റാലിയിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് പാക് വിദേശകാര്യ വക്താവ് അസിം ഇഫ്തിഖർ പറഞ്ഞു.
2019ൽ ഡൽഹിയിൽ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് പാകിസ്താൻ അപേക്ഷ നൽകിയിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. ഇന്ത്യ വിസ നിഷേധിച്ചതാണ് കാരണമെന്നായിരുന്നു വിശദീകരണം. 2018ൽ ഒഡീഷയിൽ നടന്ന ഹോക്കി ലോകകപ്പിലും കഴിഞ്ഞ വർഷത്തെ ജൂനിയർ ലോകകപ്പിലും പാകിസ്താൻ പങ്കെടുത്തിരുന്നു. കഴിഞ്ഞ മാസം പാകിസ്താന്‍റെ ദേശീയ കിരീടം നേടിയ ആമിർ കരീമി ഓപ്പൺ വിഭാഗത്തിലെ ക്യാപ്റ്റനാണ്.