Spread the love

ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്‌നി’യെന്ന് വിശേഷിപ്പിച്ച കോൺഗ്രസ്‌ എംപി അധീർ രഞ്ജൻ ചൗധരിയുടെ പരാമർശം ലോക്സഭയിലും രാജ്യസഭയിലും വലിയ പ്രതിഷേധമാവുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതിയെ ‘രാഷ്ട്രപത്‌നി’ എന്നാണ് വിശേഷിപ്പിച്ചത്.

രാവിലെ സഭ സമ്മേളിക്കുന്നതിന് മുമ്പ് തന്നെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഈ വിഷയത്തിൽ വാർത്താസമ്മേളനം നടത്തിയിരുന്നു. ലോക്സഭ സമ്മേളിച്ചയുടൻ സ്മൃതി ഇറാനി ഈ വിഷയം സഭയിലും ഉന്നയിച്ചു. ധനമന്ത്രി നിർമ്മല സീതാരാമനും വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.

കോൺഗ്രസും സോണിയ ഗാന്ധിയും ദളിതർക്കും ആദിവാസികൾക്കും എതിരാണെന്നും ഇതിന് കൂട്ടുനിന്നതിൽ സോണിയാ ഗാന്ധി മാപ്പ് പറയണമെന്നും സ്മൃതി ഇറാനി ലോക്സഭയിൽ ആവശ്യപ്പെട്ടു. മനപ്പൂർവ്വമുള്ള ലൈംഗിക അവഹേളനമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഈ പരാമർശത്തെ വിശേഷിപ്പിച്ചത്. എന്നാൽ ഈ വിഷയം അധീര്‍ രഞ്ജൻ ചൗധരിയുടെ നാവ് വഴുതിപ്പോയതാണെന്നും അതിൽ ഖേദം പ്രകടിപ്പിച്ചതായും സോണിയ ഗാന്ധി പറഞ്ഞു.

By newsten