ന്യൂഡല്‍ഹി: പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാന വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ പാർലമെന്റിന്റെ മണ്‍സൂണ്‍ക്കാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന് അനുമതി ലഭിക്കുന്നില്ലെന്നു അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയോട് 10 ചോദ്യങ്ങളും രാഹുൽ പോസ്റ്റിൽ ചോദിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘രാജാവ്’ എന്നാണ് രാഹുൽ തന്റെ പോസ്റ്റിൽ വിശേഷിപ്പിച്ചത്. ഭീഷണിപ്പെടുത്തിയെന്നു വച്ചു ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ മോദിയെ കോൺഗ്രസ് അനുവദിക്കില്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും ചോദ്യങ്ങൾ ഉന്നയിച്ചതിലുള്ള രോഷം കാരണം അദ്ദേഹം 57 എംപിമാരെ അറസ്റ്റ് ചെയ്യുകയും മറ്റ് 23 പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.