തമിഴ്നാട്: ഈ മാസം 28, 29 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തും തമിഴ്നാടും സന്ദർശിക്കും. ജൂലൈ 28ന് ഗുജറാത്തിലെ സബർ ഡയറി സന്ദർശിക്കുന്ന പ്രധാനമന്ത്രി 1000 കോടിയിലധികം രൂപയുടെ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും. ഈ പദ്ധതികൾ പ്രാദേശിക കർഷകരെയും പാൽ ഉത്പാദകരെയും ശാക്തീകരിക്കുകയും അവരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സബർ ഡയറിയിൽ പ്രതിദിനം 120 ദശലക്ഷം ടൺ (എംടിപിഡി) ഉത്പ്പാദന ശേഷിയുള്ള പൗഡർ പ്ലാന്റ് ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ആഗോള ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പ്ലാന്റിൻ്റെ രൂപകൽപ്പന. സബർ ഡയറിയിലെ അസെപ്റ്റിക് മിൽക്ക് പാക്കേജിംഗ് പ്ലാന്റിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഗിഫ്റ്റ്-ഐഎഫ്എസ്സിയിൽ ഇന്ത്യയിലെ ആദ്യ അന്തരഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ചായ ഇന്ത്യ ഇന്റർ നാഷണൽ ബുള്ളിയൻ എക്സ്ചേഞ്ച് (ഐഐബിഎക്സ്) പ്രധനമന്ത്രി ഉദ്ഘടനചെയ്യും.