Spread the love

തിരുവനന്തപുരം: കേരളത്തിന്‍റെ കടമെടുക്കൽ പരിധിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്രത്തിന് കത്തയച്ചു. ജൂലൈ 22നാണ് കെ എൻ ബാലഗോപാൽ കത്തയച്ചത്. കിഫ്ബി വായ്പകളും പെൻഷൻ കമ്പനി വായ്പകളും പൊതുകടത്തിൽ തന്നെ ഉൾപ്പെടുത്തണമെന്ന് സിഎജി ആവർത്തിച്ചതാണ് വീണ്ടും കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സംസ്ഥാനത്തെ പ്രേരിപ്പിച്ചത്.

കിഫ്ബിയിലും മറ്റ് സാമ്പത്തിക കാര്യങ്ങളിലും സംസ്ഥാന നയങ്ങളും കേന്ദ്ര നയങ്ങളും തമ്മിൽ ദീർഘകാലമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കത്തയച്ചതെന്നതും ശ്രദ്ധേയമാണ്. വായ്പയെടുക്കാനുള്ള അവകാശം പരിമിതപ്പെടുത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്നും ബാലഗോപാൽ കത്തിൽ പറയുന്നു.

സർക്കാർ ഉറപ്പുനൽകുന്ന കിഫ്ബി, സാമൂഹ്യസുരക്ഷാ പെൻഷൻ വായ്പകൾ പൊതുകടത്തിന്‍റെ പരിധിയിൽ കൊണ്ടുവരാൻ കഴിയില്ല. സംസ്ഥാനങ്ങളുടെ സാമ്പത്തിക കാര്യത്തിൽ കേന്ദ്രത്തിന് ഇടപെടാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.

By newsten