Spread the love

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് വികാരി ബിഷപ്പ് ആന്‍റണി കരിയിൽ രാജി വച്ചു. വത്തിക്കാൻ പ്രതിനിധി നേരിട്ട് കണ്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി.
സിറോ മലബാര്‍ സഭയിലെ ഭിന്നതയുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പ്രതിനിധി ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ദോ ജിറേല്ലി കൊച്ചിയിലെത്തിയിരുന്നു. നേരത്തെ നൽകിയ നിർദ്ദേശപ്രകാരം ബിഷപ്പ് രാജിവയ്ക്കാൻ ആവശ്യപ്പെടുകയും അതനുസരിച്ച് മാർ ആന്‍റണി കരിയിൽ രാജിവയ്ക്കുകയും ചെയ്തതായാണ് വിവരം.

ഏകീകൃത കുർബാന വിഷയത്തിൽ വത്തിക്കാനിന്‍റെയും സിനഡിന്‍റെയും നിർദ്ദേശങ്ങൾ പാലിക്കാത്തതിനാണ് നടപടിയെന്നാണ് വിവരം. ഭൂമിയിടപാടും കുർബാനയുടെ ഏകീകരണവും ഉൾപ്പെടെ എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട തർക്കത്തിൽ മാർ ആലഞ്ചേരിക്കെതിരെ നിലപാടെടുത്ത വൈദികർക്കൊപ്പമായിരുന്നു ബിഷപ്പ് ആന്‍റണി കരിയിൽ. സഭയിലെ 35 രൂപതകളിൽ എറണാകുളം അതിരൂപത മാത്രമാണ് ഏകീകൃത കുർബാന നടപ്പാക്കാതിരുന്നത്.

By newsten