Spread the love

ആലപ്പുഴ: നിയമനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ കളക്ടറായി ചുമതലയേറ്റു. എറണാകുളം കളക്ടറാകാൻ പോകുന്ന ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ചുമതലയേറ്റത്.

ശ്രീറാമിന്‍റെ വാഹനം കളക്ടറേറ്റിലെത്തിയപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.

വൻ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ കളക്ടറായി നിയമിച്ചതിനെതിരെ ജില്ലയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

By newsten