ശ്രീനഗർ: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭരണഘടനയെ ചവിട്ടി മെതിച്ചെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. ജമ്മു കശ്മീരിന്റെ ഭരണഘടനാ പദവിയെയും പൗരത്വ ഭേദഗതി നിയമത്തെയും പരാമർശിച്ചാണ് മെഹബൂബയുടെ വിമർശനം. ബിജെപിയുടെ രാഷ്ട്രീയ അജണ്ട പൂർത്തിയാക്കിയാണ് കോവിന്ദ് മടങ്ങുന്നതെന്ന് അവർ ട്വീറ്റ് ചെയ്തു.
അതേസമയം മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരെ മുതിർന്ന ബിജെപി നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ നിർമൽ സിംഗ് രംഗത്തെത്തി. രാംനാഥ് കോവിന്ദിനെ ആക്രമിച്ചതിലൂടെ മുഫ്തി ദളിത് സമുദായത്തെ അപമാനിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മുഫ്തി നിലപാട് മറന്ന് തരംതാഴ്ന്ന രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. രാജ്യത്തെ പരമോന്നത പദവിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.