ഡെറാഡൂണ്‍: ആദ്യം ഡെറാഡൂൺകാർ ഞെട്ടി, പിന്നീട് ലോകം മുഴുവൻ ഞെട്ടി. ആകാശത്ത് ഒരു അപൂർവ പ്രതിഭാസമാണ് ഡെറാഡൂണിൽ കണ്ടത്. മഴവിൽ നിറത്തിലുളള സൺ ഹാലോ എന്നറിയപ്പെടുന്ന ഒരു ആകാശ വിസ്മയമാണിത്. അധികമാരും അറിയാത്ത ഒരു പ്രതിഭാസമാണിത്. സൺ ഹാലോ വല്ലപ്പോഴും മാത്രമേ കാണാറുള്ളൂ.
ഇത് 22 ഡിഗ്രി ഹാലോ എന്നും അറിയപ്പെടുന്നു. സൂര്യനെയും ചന്ദ്രനെയും വലംവെച്ച് നില്ക്കുന്ന മഴവില്ല് പോലെയാണ് ഇത് ആകാശത്ത് കാണപ്പെടുക.
സൂര്യന് ചുറ്റും മഴവിൽ നിറത്തിലോ വെള്ള നിറത്തിലോ രൂപപ്പെടുന്ന പ്രകാശ വളയത്തെ ശാസ്ത്രലോകം വിളിക്കുന്ന പേരാണ് സൺ ഹാലോ. അന്തരീക്ഷത്തിലുള്ള ഐസ് ക്രിസ്റ്റലുമായി സൂര്യപ്രകാശം കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന ഒപ്റ്റിക്കൽ പ്രതിഭാസമാണിതെന്നും ശാസ്ത്രഞ്ജർ പറയുന്നു. ഈർപ്പത്തിന്റെ അളവ് അന്തരീക്ഷത്തിൽ വർധിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്.