ഉത്തര്‍പ്രദേശ്: വളർത്തുമൃഗങ്ങളെ സ്‌നേഹിക്കുക എന്നത് എല്ലാവർക്കും ഒരു ഹോബിയാണ്. എന്നാൽ ചിലർക്ക്, അത് ഒരു വൈകാരിക സ്‌നേഹമായിരിക്കും. വളർത്തു കോഴി ചത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ ഒരു കുടുംബം ശവസംസ്കാര ശുശ്രൂഷ നടത്തി. ഉത്തർ പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം.
തെരുവുനായയിൽ നിന്ന് ഈ കുടുംബത്തിലെ ആടിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴി ചത്തത്. 13 ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നത്. ഇതേതുടർന്ന് ആദരസൂചകമായി കുടുംബം മരണാനനന്തര ചടങ്ങുകള്‍ നടത്തിയത്.
മനുഷ്യരുടേതിന് സമാനമായ രീതിയിലാണ് കോഴിയുടെ ശരീരത്തിന് ഇവിടെ പൂജ നടത്തിയത്. അഞ്ഞൂറോളം ഗ്രാമീണരാണ് കോഴിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.