Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ വാഹനങ്ങളുടെ കണക്കും മറ്റ് വിശദാംശങ്ങളും തേടാൻ ഒരുങ്ങി ധനവകുപ്പ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് കണക്കുകൾ ശേഖരിക്കുന്നത്. നേരത്തെ, ധനവകുപ്പ് അക്കൗണ്ടുകൾ സൂക്ഷിക്കാൻ വീൽസ് എന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നുവെങ്കിലും അത് ഫലപ്രദമായിരുന്നില്ല.

സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ സമയത്ത് എന്ത് വിലകൊടുത്തും പിടിച്ചുനിൽക്കാനുള്ള മാർഗങ്ങളാണ് സംസ്ഥാന സർക്കാർ തേടുന്നത്. സർക്കാരിന്റെ പക്കലുള്ള വാഹനങ്ങളുടെ എണ്ണമാണ് ആദ്യം ശേഖരിക്കേണ്ടത്. ഇതിനായി ധനവകുപ്പ് വീൽസെന്ന സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് വീൽസിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ധനവകുപ്പ് വിവിധ വകുപ്പുകൾക്ക് കത്തയച്ചത്. രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങളുടെ കാര്യത്തിൽ വകുപ്പ് മേധാവികൾ വിശദീകരണം നൽകണം.

അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്താനാണ് ധനവകുപ്പിന്‍റെ തീരുമാനം. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിലൂടെ നല്ലൊരു തുക ലാഭിക്കാമെന്നാണ് ധനവകുപ്പ് പറയുന്നത്.

By newsten