ലൈംഗിക പീഡനക്കേസിൽ അതിജീവിതയെ കോടതി ശാസിച്ചെന്ന വാർത്തകൾ തെറ്റാണെന്ന് ദിലീപിന്‍റെ അഭിഭാഷക ടി ബി മിനി. കോടതിയ്ക്കെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണ് എന്നാണ് ഹൈക്കോടതി ജഡ്ജ് പറഞ്ഞതെന്നും മിനി പറഞ്ഞു.
എന്നാൽ അതൊന്നും വാർത്തകളിൽ ഇടം പിടിച്ചിരുന്നില്ല. അതിജീവിതയ്ക്ക് ശാസന എന്നാണ് വാര്‍ത്തകള്‍ വന്നത്. അതാണ് കൂടുതൽ ആളുകൾ കാണുക. അതിജീവിച്ചയാളിൽ നിന്ന് പിഴ ഈടാക്കും, കേസ് പിന്‍വലിച്ചാലും അതിജീവിച്ചയാൾക്കെതിരെ കേസെടുക്കുമെന്ന തെറ്റായതും പറയാത്തതുമായ പരാമർശങ്ങൾ വരെ എഴുതിപിടിപ്പിക്കുകയാണ് ചെയ്തതെന്നും ടി.ബി മിനി പറഞ്ഞു.