തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. എല്‍ഡിഎഫ് സര്‍ക്കാരിനെ ‘പിണറായി സര്‍ക്കാര്‍’ എന്ന് ബ്രാന്‍ഡ് ചെയ്യാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത സിപിഐ പ്രതിനിധികള്‍ ആരോപിച്ചു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണ് ഇതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു.
സിപിഐഎമ്മില്‍ നിന്ന് വരുന്നവര്‍ക്ക് കൂടുതല്‍ സ്ഥാനം നല്‍കണമെന്നും പൊതുചര്‍ച്ചയില്‍ ആവശ്യമുയർന്നു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാന്‍ നേതൃത്വം ശക്തമായി ഇടപെടണം. ആഭ്യന്തര വകുപ്പിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പൊലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരിന് പോലീസിന് മേല്‍ നിയന്ത്രണം ഇല്ലെന്നുമുള്ള ആരോപണമാണ് ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്നുവന്നത്. എല്‍ഡിഎഫിന്റെ കെട്ടുറപ്പ് നിലനിര്‍ത്തേണ്ട ബാധ്യത സിപിഐയ്ക്ക് മാത്രമാണെന്ന രീതി അവസാനിപ്പിക്കണമെന്നും പൊതുചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു