മുംബൈ: രാഷ്ട്രീയ സംഘർഷങ്ങൾക്കും പ്രതിസന്ധികൾക്കും ശേഷം അധികാരത്തിലെത്തിയ ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത് ദു:ഖത്തോടെയെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ. ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയ ശേഷം ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത് കഠിന ഹൃദയത്തോടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇതോടെ ബി.ജെ.പിയും ഷിൻഡെയും തമ്മിൽ വിള്ളൽ ഉണ്ടോ എന്ന ചർച്ചയും സജീവമാണ്.