ഹവാന: ക്യൂബൻ നാഷണൽ അസംബ്ലി പുതുക്കിയ സമഗ്ര കുടുംബ നിയമത്തിന് അംഗീകാരം നൽകി. സ്വവർഗ വിവാഹം, സ്ത്രീകളുടെ അവകാശങ്ങൾ വർദ്ധിപ്പിക്കുക, കുട്ടികൾ, പ്രായമായവർ, മറ്റ് കുടുംബാംഗങ്ങൾ എന്നിവർക്ക് സംരക്ഷണം വർദ്ധിപ്പിക്കുക എന്നിവ ഉൾപ്പെടുന്ന ഒരു ബിൽ വെള്ളിയാഴ്ച ദേശീയ അസംബ്ലി പാസാക്കി.
സ്വവർഗ വിവാഹത്തിനും സ്വവർഗ ദമ്പതികൾക്കും കുട്ടികളെ ദത്തെടുക്കാനും ഗാർഹിക ഉത്തരവാദിത്തങ്ങൾ തുല്യമായി പങ്കിടാനുള്ള അവകാശങ്ങൾ സംരക്ഷിക്കാനും പുതിയ നിയമഭേദഗതി അനുവദിക്കുന്നു.
പാർലമെന്റിൽ അവതരിപ്പിച്ച കരട് നയത്തിൽ സ്വകാര്യ സ്വത്ത് ഒഴിവാക്കൽ പോലുള്ള വിഷയങ്ങളും ഉൾപ്പെടുന്നു. ഈ വർഷം ആദ്യം കമ്മ്യൂണിറ്റി മീറ്റിംഗുകളിൽ ചർച്ച ചെയ്ത പുതിയ കുടുംബ കോഡ് സെപ്റ്റംബർ 25ന് ഹിതപരിശോധനാ വോട്ടെടുപ്പിൽ അവതരിപ്പിക്കും. ഇതിൽ 62 ശതമാനം പേരുടെ പിന്തുണയുമുണ്ട്.