ഇന്ന് രാവിലെ മകന്റെ വിവാഹമായിരുന്നു, ലളിതമായ ചടങ്ങായതിനാൽ ആരെയും ക്ഷണിക്കാൻ സാധിച്ചില്ലെന്ന് കോൺഗ്രസ് നേതാവും വടകര എം.പിയുമായ കെ.മുരളീധരൻ. മുരളീധരന്‍റെ മകൻ ശബരീനാഥൻ വിവാഹിതനായി. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണിതെന്നും അതുകൊണ്ടാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു.
കെ മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്ന് എന്‍റെ മകൻ ശബരീനാഥന്‍റെ വിവാഹമായിരുന്നു. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു അത്. അതുകൊണ്ടാണ് എനിക്ക് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പമുണ്ടാകട്ടെ. ശബരിക്കും സോണിയയ്ക്കും സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു.