അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ സ്വതന്ത്രമാക്കിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. നിരവധി കേസുകളിലായി ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിൽ മന്ത്രിയുമായി അടുപ്പമുള്ള ഒരാളിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇ.ഡി പിടിച്ചെടുത്തത്. രാജ്യത്ത് നിരവധി കേസുകളിലായി ഒരു ലക്ഷത്തിലധികം അനധികൃത സ്വത്തുക്കൾ കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചന്ദ്രശേഖർ പറഞ്ഞു.
അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപ്പിത മുഖർജിയുടെ വീട്ടിൽ ഇ.ഡി നടത്തിയ റെയ്ഡിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.