കണ്ണൂർ: പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഉപയോഗിക്കാൻ ‘മീറ്റ് ക്രാഫ്റ്റ്’ എന്ന പേരിൽ ഒരു പ്രത്യേക പേപ്പർ ബാഗ് വിപണിയിൽ എത്തി. വളരെ പ്രത്യേകതയുള്ള ബാഗുകളിൽ വ്യാപാരികൾ താൽപ്പര്യം കാണിക്കുന്നില്ലെന്ന് നിർമ്മാതാക്കൾ പരാതിപ്പെടുന്നു. പ്ലാസ്റ്റിക് ബാഗുകളേക്കാൾ അൽപം വില കൂടിയതിനാൽ വിപണിയിൽ അവതരിപ്പിച്ച ഉൽപ്പന്നം കേരളത്തിലെ വ്യാപാരികൾ സ്വീകരിക്കുന്നില്ല. ബെംഗളൂരുവിൽ ‘കാത്പാക്ക്’ ന്റെ നേതൃത്വത്തിലാണ് നിർമ്മാണം നടക്കുന്നത്.
സഞ്ചിക്ക് തൂക്കിയെടുക്കാനുള്ള പിടിയില്ലാത്തതും പരിമിതിയായി ചൂണ്ടിക്കാട്ടുന്നു. പുതിയ ഉൽപ്പന്നത്തിന്റെ ലോഞ്ചിംഗ് കേരളത്തിലെ പ്രമുഖ ട്രേഡ് അസോസിയേഷനുകളുമായും ഹരിതകേരളം മിഷൻ ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തു. ഹരിത കേരള മിഷൻ ഈ സംരംഭത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.