യൂജിന്‍: ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍. ഗ്രൂപ്പ് എയിൽ എൽദോസ് പോൾ തന്റെ രണ്ടാം ശ്രമത്തിൽ 16.68 മീറ്റർ ചാടിയാണ് ഫൈനലിൽ പ്രവേശിച്ചത്.
ആദ്യ ശ്രമത്തിൽ എൽദോസ് പോൾ 16.12 മീറ്റർ ആണ് ചാടിയത്. ആദ്യ ശ്രമത്തിനൊടുവിൽ എൽദോസ് ഗ്രൂപ്പ് എയിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാൽ രണ്ടാം ശ്രമത്തിൽ 16.68 മീറ്റർ താരം കണ്ടെത്തി. മൂന്നാം ശ്രമത്തിൽ എൽദോസ് പോൾ 16.34 മീറ്റർ ആണ് ചാടിയത്.
എൽദോസ് പോളിനൊപ്പം പ്രവീൺ ചിത്രവേലും ട്രിപ്പിൾ ജംപിൽ ഇന്ത്യക്കായി മത്സരിച്ചു. എന്നാൽ ഫൈനലിൽ കടക്കാൻ താരത്തിന് കഴിഞ്ഞില്ല. ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര, രോഹിത് യാദവ് എന്നിവരും ഫൈനലിൽ പ്രവേശിച്ചു.