Spread the love

തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ദ്രൗപദി മുർവിന് ലഭിച്ച ഒരു വോട്ടിന് ‘നൂറ്റിമുപ്പത്തൊൻപതിനേക്കാൾ മൂല്യമുണ്ടെന്ന്’ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇടത് വലത് മുന്നണികളുടെ നിഷേധാത്മക നിലപാടിനെതിരെയുള്ള ഏക പോസിറ്റീവ് വോട്ടാണ് ഇതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

കേരളത്തിൽ നിന്നുള്ള 140 എം.എൽ.എമാരിൽ ഒരു എം.എൽ.എയുടെ വോട്ടാണ് ദ്രൗപദി മൂർവിൻ ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് 21,128 മൂല്യമുള്ള 139 വോട്ടുകളും ദ്രൗപദിക്ക് 152 മൂല്യമുള്ള ഒരു വോട്ടും ലഭിച്ചു. കേരളത്തിലെ ഒരു എം.എൽ.എയുടെ വോട്ടിന്‍റെ മൂല്യം 152 ആണ്. കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള ഒരു പാർട്ടിയും ദ്രൗപദിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നില്ല. ദ്രൗപദിയെ പിന്തുണയ്ക്കുമെന്ന് ജനതാദൾ (എസ്) പ്രഖ്യാപിച്ചിരുന്നെങ്കിലും കേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്ന് സംസ്ഥാന ഘടകം അറിയിച്ചിരുന്നു.

By newsten